പത്തനംതിട്ട: കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാന് കഴിയുന്നില്ലെങ്കില്‍ പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മാതൃക കാട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.
സ്വന്തം പരാജയം മറച്ചുവെച്ച് മറ്റുളളവരുടെ മേല്‍ കുറ്റം ആരോപിച്ച് ഈ വലിയ വിപത്തില്‍ നിന്നും രക്ഷപെടാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമം അപലപനീയമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ആയുധം താഴെവെച്ച് സമാധാനം വേണമെന്ന് സിപിഎം ആഗ്രഹിച്ചാല്‍ മാത്രമേ കണ്ണൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂവെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
നിയമം കൈയ്യിലെടുത്ത് എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.