കണ്ണൂർ: പടുവിലായിയില്‍ സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ കണ്ണൂര്‍ വിഭാഗ് കാര്യാലയത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് മാദ്ധ്യമങ്ങള്‍ക്ക് വ്യാജവാര്‍ത്ത നല്‍കിയെന്ന് ആര്.എസ്.എസ് പ്രാന്ത സഹ സംഘചാലക് അഡ്വ. കെ.കെ.ബാലറാം.
സംഘത്തിന്റെ കണ്ണൂര്‍ കാര്യാലയത്തില്‍ പൊലീസെത്തുകയോ അറസ്റ്റോ റെയ്ഡോ നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രതികളല്ലാത്ത ചിലരെ കസ്റ്റഡിയിലെടുത്ത് സി.പി.എം നേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള പൊലീസ് ശ്രമത്തിന്റെ ഭാഗമാണിതെന്നും അഡ്വ. കെ.കെ.ബാലറാം കണ്ണൂരിൽ പറഞ്ഞു.