കണ്ണൂര്‍: കണ്ണൂരില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്. വ്യക്തിതര്ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റൗഫിനെ കസ്റ്റഡയിലെടുത്തതായും വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് എസ് ഡിപിഐ കണ്ണൂര്‍ സിറ്റി ബ്രാഞ്ച് പ്രസിഡന്റ് എം. ഫാറൂഖ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഫാറൂഖിനെ തടഞ്ഞുനിര്‍ത്തി റൗഫ് വെട്ടിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ലീഗ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചിരുന്നു.
ബിജെപി പ്രവര്ത്തകന് രമിതിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഒരാള്‍ കൂടി കണ്ണൂരില്‍ കൊലക്കത്തിക്ക് ഇരയായത്. തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും കണ്ണൂരില്‍ പൊലീസ് നിഷ്ക്രിയമാണെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു ഈ അക്രമങ്ങള്‍. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്.