കണ്ണൂർ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ പതിനെട്ടുകാരിയേയും കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ഇജാസിനെയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ യുവതിക്കൊപ്പം പിടികൂടിയത്.
ഇരുവരും കണ്ണൂര്‍ ബേബി ബീച്ചില്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോള്‍ സംശയം തോന്നിയ പൊലീസ് പിടികൂടുകയായിരുന്നു. ഇജാസിന്റെ മൊബൈലിലെ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ തീവ്രവാദ ബന്ധമുള്ളതായി സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.