ന്യൂഡൽഹി : ലോകത്ത് ഏറ്റവും കൂടുതൽ കാർ നിർമ്മിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ദക്ഷിണ കൊറിയയെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ജർമ്മനി, ജപ്പാൻ , അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത് . മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണ് ഈ നേട്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ വർഷം 45.5 ലക്ഷം കാറാണ് ദക്ഷിണ കൊറിയയിൽ നിർമ്മിച്ചത് . ഇന്ത്യ 41.2 ലക്ഷം കാറുകൾ നിർമ്മിച്ചു. എന്നാൽ ഈ വർഷം ഇന്ത്യ ഇതുവരെ 25.7 ലക്ഷം കാറുകൾ നിർമ്മിച്ച ഇന്ത്യയാണ് അഞ്ചാം സ്ഥാനത്തുള്ളത് . ഹ്യൂണ്ടായ് – കിയ കമ്പനികളിൽ സമരമായതാണ് ദക്ഷിണ കൊറിയയെ പിന്നോട്ടടിച്ചത് .
എന്നാൽ ഇന്ത്യയിലെ വാഹന വ്യവസായം വളർച്ചയുടെ പാതയിലാണ് . കേന്ദ്രസർക്കാരിന്റെ നയങ്ങൾ സാമ്പത്തിക രംഗത്ത് ഉണർവ്വ് പകരുന്നതാണ് കാരണം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയവും മറ്റൊരു കാരണമാണ് . ഈ വർഷം അവസാനത്തോടെ രണ്ടരക്കോടി തൊഴിൽ അവസരങ്ങളാണ് ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത് .