കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം. പടുവിലായില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്ന പേരിലാണ് അക്രമം നടത്തുന്നത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ കൂടാതെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം നടക്കുന്നുണ്ട്.
സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പടുവിലായി കൂടാതെ പാതിരിയാട് മേഖലയിലും ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. ഇരു പ്രദേശങ്ങളും ഭീതിയിലാണ്.
കണ്ണൂര്‍ പിണറായിക്കടുത്ത് വളാങ്കിച്ചാലില് ഷാപ്പ് തൊഴിലാളിയായ മോഹനന് (50) ആണ് കൊല്ലപ്പെട്ടത്. പടുവിലായി സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ ഇയാളെ ഷാപ്പില് കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.