ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ നേതാക്കളുടെ നീണ്ട നിര. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ നേതാക്കളും അടക്കമുളളവരാണ് ഞായറാഴ്ച ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ എത്തിയത്. അതിനിടെ ജയലളിതയുടെ തിരിച്ചുവരവിനായി തമിഴ്നാട്ടിലെങ്ങും പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടന്നു.
ചികിത്സ തുടരുകയാണെന്നും ജയലളിത സുഖം പ്രാപിച്ചുവരികയാണെന്നുമായിരുന്നു അപ്പോളോ ആശുപത്രിയിലെത്തിയ ശേഷം വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ ഭാഗമാകാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുമായി സംസാരിച്ചു. ജയലളിത ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നാണ് അവര്‍ അറിയിച്ചതെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി.കെ വാസന്, സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ഡി. രാജ. മുന്‍ കേന്ദ്രമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസ് തുടങ്ങിയവരും ആശുപത്രിയില്‍ എത്തിയിരുന്നു.
പനിയും നിര്‍ജ്ജലീകരണവും മൂലം കഴിഞ്ഞ മാസം 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില വഷളായെന്ന അഭ്യൂഹങ്ങളും ഇതിനിടയില്‍ പ്രചരിച്ചിരുന്നു.