ന്യൂഡൽഹി: കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഏകാത്മ മാനവദർശനം മുന്നോട്ടുവച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ കൃതികൾ 15 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നു.
രാജസ്ഥാനിൽ നിന്നുള്ള മുന്‍ രാജ്യസഭാംഗം മഹേഷ് ചന്ദ്രശർമയാണ് കൃതികൾ സമാഹരിച്ച് എഡിറ്റ് ചെയ്തിട്ടുള്ളത്. ദീൻദയാൽ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇന്ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമാഹാരം പ്രകാശനം ചെയ്യും. സമാഹാരത്തിൽ പന്ത്രണ്ടാം വാല്യമായി ഏകാത്മമാനവദർശനം ഉൾപ്പെടുത്തിയിരിക്കുന്നു.