കാസർകോട്: സത്യസായി ഓര്‍ഫണേജ് ട്രസ്റ്റിന് കീഴില്‍ കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പുനരധിവാസമൊരുങ്ങുന്നു. ആദ്യഘട്ടമായി പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ 36 വീടുകളുടെ പണി പുരോഗമിക്കുകയാണ്. രണ്ട് വര്‍ഷത്തിനകം ജില്ലയില്‍ 3 പഞ്ചായത്തുകളിലായി 108 വീടുകള്‍ നിര്‍മ്മിച്ച് നൽകാനാണ് ട്രസ്റ്റിന്റെ പദ്ധതി.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കാട്ടുമാടത്ത് സംസ്ഥാന സര്‍ക്കാര്‍ വിട്ടു നൽകിയ 5 ഏക്കര്‍ ഭൂമിയിലാണ് ആദ്യഘട്ടമെന്ന രീതിയില്‍ 36 വീടുകളുടെ പണി പുരോഗമിക്കുന്നത്. 5 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം. ജില്ലയില്‍ പുല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം എന്നീ പഞ്ചായത്തുകളിലായി 108 വീടുകള്‍ ഉള്‍പ്പെടുന്ന 3 ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
പദ്ധതി പ്രദേശങ്ങളില്‍ വീടുകള്‍ക്ക് പുറമേ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ബഡ്സ് സ്കൂള്‍, ആംഫി തീയേറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയുമുണ്ടാകും. സായിഗ്രാമങ്ങളിലേക്ക് റോഡ് സൗകര്യവുമൊരുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന കാസർകോട്ടെ ജനങ്ങൾക്ക് പദ്ധതി ഏറെ ആശ്വാസമാകുമെന്നതില്‍ സംശയമില്ല.