ന്യൂഡൽഹി : ഉറി ആക്രമണത്തിന് ബദലായി ഭാരത സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പ്രധാനമന്ത്രി നാരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി . കഴിഞ്ഞ രണ്ടര വർഷത്തിനിടെ മോദി നടത്തിയ ഏറ്റവും നല്ല നീക്കമായിരുന്നു ഇതെന്ന് രാഹുൽ പറഞ്ഞു.
മോദി ചെയ്തത് ശരിയായ കാര്യമാണെന്നും താനും തന്റെ പാർട്ടിയും ഇക്കാര്യത്തിൽ മോദിക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. താനാദ്യമായാണ് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബർ 18 നാണ് രാജ്യത്തെ നടുക്കിയ ഉറി ഭീകരാക്രമണം നടന്നത് . ആക്രമണത്തിൽ പത്തൊൻപത് സൈനികർ വീരമൃതു വരിച്ചു. ഈ ആക്രമണത്തിന്റെ ഉത്തരവാദികൾ മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു