പട്ന : നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി . ബീഹാറിലെ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മദ്യനിരോധനം റദ്ദാക്കിയത്.
മദ്യനിരോധനത്തിനെതിരെ ഒരു പൂർവസൈനികൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി . സർക്കാരിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദനാങ്ങളിലൊന്നായിരുന്നു മദ്യനിരോധനം . കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയത്.
ഗുജറാത്ത് , മിസോറാം , നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനമായിരുന്നു ബീഹാർ .