കൊൽക്കത്ത: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ശിഖർ ധവാൻ, മുരളി വിജയ്, നായകൻ വിരാട് കൊഹ്ലി എന്നിവരാണ് പുറത്തായത്.
ഹെൻട്രി രണ്ട് വിക്കറ്റ് നേടി. ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ലോകേഷ് രാഹുലിന് പകരം ടീമിലിടം പിടിച്ചെങ്കിലും ഗൗതം ഗംഭീറിന് അന്തിമ ഇലവനിലെത്താനായില്ല.
അസുഖ ബാധിതനായ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അഭാവത്തിൽ റോസ് ടെയ്ലറാണ് കിവീസിനെ നയിക്കുന്നത്.