തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സ്വാശ്രയ കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് ആരോപിച്ചാണ് തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് യോഗം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് നടത്തി വന്ന സ്വാശ്രയ സമരം യുഡിഎഫ് ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി. ഭാവി സമര പരിപാടികൾ നാളെ യുഡിഎഫ് എംഎൽഎമാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.