കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു യുദ്ധചിത്രവുമായി മേജര്‍ രവി. ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പുകളിലെത്തും. മേജര്‍ മഹാദേവന് തന്നെയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം. മേജര്‍ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും. മേജര്‍ മഹാദേവനായി അഭിനയിക്കുന്നതിന് പുറമെ മേജര്‍ മഹാദേവന്റെ അച്ഛനായ മേജര്‍ സഹദേവന്റെ രണ്ട് വേഷങ്ങള്‍ കൂടി മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കും.
യുദ്ധത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കാന്‍ മലയാളത്തില്‍ ആദ്യമായി ടാങ്ക് യുദ്ധം ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാഹുബലി താരം റാണ ദഗുപതി മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തിലെത്തും. റെഡ്റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ മോഹന്‍ലാലുമായി നടത്തുന്നതിന്റെ ചിത്രം മേജര്‍ രവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.