മലപ്പുറം: എടപ്പാളിൽ പട്ടിണിയെത്തുടർന്ന് അമ്പത് വയസ്സുകാരി മരിച്ചു. എടപ്പാൾ കുന്നത്ത് നാട് വീട്ടിൽ ശോഭനയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി അമ്മയും താനും ഭക്ഷണം കഴിച്ചിട്ടെന്ന് മകൾ പറയുന്നു. സ്ഥലത്തെ വാർഡ് മെമ്പർ വീട്ടിൽ പോയി നോക്കിയപ്പോഴാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീക്ക് മാനസികാസ്വസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.