കോഴിക്കോട്: ഗുജറാത്തിൽ ദളിതർ സുരക്ഷിതരെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. സംസ്ഥാനത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വൻവിജയം നേടുമെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ഗുജറാത്തിൽ ദളിത് പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത് ക്ഷേമത്തിൽ രാജ്യത്തെ മറ്റ് ഏത് സംസഥാനങ്ങളേക്കാളും മുന്നിലാണ് ഗുജറാത്ത്. വികസനത്തിലൂന്നിയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും വിജയ് രൂപാനി പറഞ്ഞു.