ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാകിസ്ഥാൻ അവസാനിപ്പിച്ചിട്ട് മതി ക്രിക്കറ്റ് കളിക്കുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി . പാകിസ്ഥാൻ – ഇന്ത്യ ക്രിക്കറ്റ് മത്സരം നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട് . എങ്കിലും പാകിസ്ഥാൻ ഇത്തരം പ്രവർത്തനം തുടരുകയാണെങ്കിൽ ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പരാമർശം
ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നുവെന്ന് ഗാംഗുലി വ്യക്തമാക്കി. ക്രിക്കറ്റല്ല പാകിസ്ഥാനെന്ന ഭീകരരാഷ്ട്രത്തെ ലോകത്തിനു മുന്നിൽ തുറന്ന് കാണിക്കുന്നതാണ് പ്രധാനമെന്ന് അനുരാഗ് പറഞ്ഞതാണ് എല്ലാ അർത്ഥത്തിലും ശരിയാണ് . അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം അവസാനിപ്പിക്കാതെ ക്രിക്കറ്റ് കളിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.