കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്. ഇടത്, വലത് നേതാക്കളുടെ അവിഹിതസമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ വിജിലന്‍സിന് മുന്‍പാകെ മൊഴി നല്‍കവേയാണ് വി. മുരളീധരന് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേരളത്തിലുടനീളം ആരംഭിച്ച കാര്‍ ആക്സസറീസ്, ഫാന്‍സി ലൈറ്റ്, ഫര്‍ണിച്ചര്‍ വ്യവസായ ശൃംഖലകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് പഠിച്ചതിന്റെ സാമ്പത്തിക ഉറവിടവും അന്വേഷണവിധേയമാക്കണമെന്ന് വി. മുരളീധരന് ആവശ്യപ്പെട്ടു.
വി.എസ് അച്യുതാനന്ദന്റെ മകളുടെ രണ്ടു മക്കള്‍ മാനേജ്മെന്റ് ക്വാട്ടയില്‍ എംബിബിഎസിന് പ്രവേശനം നേടി പഠിക്കുകയാണ്. വന്‍ തുക നല്കി മാനേജ്മെന്റ് ക്വാട്ടയില്‍ അഡ്മിഷന് നേടാന്‍ പണം എവിടെനിന്നാണ് ലഭിച്ചതെന്നു കണ്ടെത്തണം. മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.എസ് ശിവകുമാര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വിജിലന്‍സിന് നല്കിയ മൊഴിയില്‍ വി. മുരളീധരന് ആവശ്യപ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വി. മുരളീധരനില്‍ നിന്നും മൊഴിയെടുത്തത്. സ്പെഷ്യല്‍ സെല്‍ എസ്.പിയുടെ കോഴിക്കോട് ഓഫീസില്‍ നടന്ന മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറോളം നീണ്ടു.