ആലപ്പുഴ: ഗുരുദേവ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. ഗുരുദേവനെ പ്രാര്‍ഥിക്കാനും പൂജിക്കാനുമുളള സ്വാതന്ത്ര്യം ഈ മതേതര രാജ്യത്ത് ഉണ്ട്. അത് അവര്‍ക്ക് വിട്ടുകൊടുക്കണമെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ ജനം ടിവിയോട് പറഞ്ഞു.
ഗുരുദേവനെ പല കഷ്ണങ്ങളാക്കി അടര്‍ത്തിയെടുത്ത് രാഷ്ട്രീയ ലാഭത്തിനും രാഷ്ട്രീയ വളര്‍ച്ചയ്ക്കും ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഗുരുദേവന്റെ വാക്കുകളില്‍ ചിലത് അടര്‍ത്തിയെടുത്ത് അവരവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസൃതമായി വ്യാഖ്യാനിക്കുകയാണ് പലരും. എന്തിനാണ് ഇപ്പോള്‍ ഗുരുദേവനെ വിവാദ വിഷയമാക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അനാവശ്യമായി ശ്രീനാരായണ ഗുരുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഗുരുദേവ വിശ്വാസികളോട് കാട്ടുന്ന ക്രൂരതയും വഞ്ചനയുമാണെന്നും വെള്ളാപ്പളളി കുറ്റപ്പെടുത്തി. ഗുരുദേവനെ വെറുതെ വിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വഴിയേ സഞ്ചരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനായി ജനിച്ച ശ്രീനാരായണ ഗുരു തപശക്തി കൊണ്ട് ദേവനായി മാറുകയായിരുന്നു. ക്രിസ്തുവും നബിയും എല്ലാം അത്തരത്തിലാണ് ദൈവങ്ങളായതെന്നും വെള്ളാപ്പളളി കൂട്ടിച്ചേര്‍ത്തു. ഗുരു ജീവിച്ചിരുന്നപ്പോള്‍ പോലും ഭക്തര്‍ അദ്ദേഹത്തെ പൂജിച്ചുവന്നിരുന്നതായി വെള്ളാപ്പളളി ചൂണ്ടിക്കാട്ടി.