ദുബായ്: ആപ്പിളിന്റെ പുതിയ മോഡലുകളായ ഐ ഫോണ്‍ 7 ,7 പ്ലസ് എന്നിവക്ക് യു.എ.ഇ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്.
എത്തിസലാത്ത് വഴി ഐ ഫോണ്‍ 7 പ്ലസിന്റെ ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ഐ ഫോണ്‍ 7 ന്റെ ജെറ്റ് ബ്ലാക്ക് തുടങ്ങി രണ്ടു നിറങ്ങളില്‍ പുറത്തിറക്കിയവ മുഴുവനും വിറ്റു തീർന്നു. ഗോള്‍ഡ്, റോസ് ഗോള്‍ഡ്, സില്‍വര്‍, ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ജെറ്റ് ബ്ലാക്കിനാണ് ആവശ്യക്കാര്‍ ഏറെ. ദുബായ്ക്ക് പുറമേ ഖത്തറിലും സൗദി അറേബ്യയിലും ഐ ഫോണിന്റെ പുതിയ മോഡലുകള്‍ ഇറങ്ങിയിട്ടുണ്ട്.