കൊച്ചി: ബി.ജെ.പിയുടെ ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ചു നടത്തുന്ന സ്വച്ഛ് ഭാരതിന്റെ ഭാഗമായി എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരം ശുചീകരിച്ചു. തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. രാവിലെ മുതല്‍ ആരംഭിച്ച പരിപാടിയില്‍ സ്ത്രീകള്‍ അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് സ്വച്ഛ് ഭാരതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കലൂര്‍ സ്റ്റേഡിയത്തിന്റെ സമീപമുള്ള മാലിന്യങ്ങള്‍ മാറ്റി പ്രവര്‍ത്തകര്‍ പ്രദേശം ശുചീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് മോഹന്‍ ദാസ്, എസ്.സജി, ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അച്ഛന് ശാന്തകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിലും സമാനാമായ രീതിയില്‍ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു.