ന്യൂഡല്‍ഹി: ചിക്കുല് ഗുനിയ വന്നാല്‍ മരിക്കില്ലെന്ന് ഗൂഗിളില്‍ ഉണ്ടെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്. മരിച്ചവരില്‍ മിക്കവരും മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരുമാണെന്നും മന്ത്രി പറഞ്ഞു.
ചിക്കുന്‍ ഗുനിയ ബാധിച്ച് ഇതുവരെ മരിച്ച അഞ്ച് പേരില്‍ നാല് പേരും ഒരേ ആശുപത്രിയില്‍ ചികിത്സ നേടിയവരാണെന്നും രോഗം ഉറപ്പുവരുത്താതെ ആരും ആശുപത്രിയില്‍ പ്രവേശിക്കരുതെന്നും മന്ത്രി പറഞ്ഞു.
ചിക്കുന്‍ഗുനിയ നേരിടാന്‍ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ നേരത്തെ തന്നെ അറിയിച്ചിരുന്നു.