കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ച ബി.ജെ.പി കൗൺസിലർ കോകില.എസ്.കുമാറിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിന് പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ സാക്ഷ്യം വഹിച്ചു. നേരത്തെ വിവിധയിടങ്ങളിലായി നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കോകിലയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ബി.ജെ.പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖർ കോകിലയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
അപ്രതീക്ഷിതമായ കോകിലയുടെ വിയോഗം വിശ്വസിക്കാനാകാതെ നാടാകെ കണ്ണീരോടെയാണ് തിരുവോണനാളിൽ നാടിന്റെ പ്രിയപുത്രിയ്ക്കു യാത്രാമൊഴിയേകിയത്.