തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഗായകന് യേശുദാസ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്, എ.സി മൊയ്തീന്, ഗായകന് പി. ജയചന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വരുന്ന ഏഴ് ദിവസങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മുപ്പത് വേദികളിലായി വിവിധ കലാപരിപാടികള്‍ നടക്കും. 18 ന് നടക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാവുക.