ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കെജ് രിവാള്‍ ചതിയനും തട്ടിപ്പുകാരനുമാണെന്നും ആം ആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അധികാരം പിടിച്ചെടുക്കാന്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായി ആംആദ്മി പാര്‍ട്ടി മാറി. ഇപ്പോള്‍ കെജ് രിവാള്‍ അടക്കമുള്ളവര്‍ തട്ടിപ്പുകാര്‍ക്ക് പാദസേവ ചെയ്യുകയാണ്. കളങ്കിതര്‍ക്കൊപ്പം നില്ക്കാഞ്ഞതുകൊണ്ടാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയത്.
എഎപി പഞ്ചാബിന് യോജിച്ച പാര്‍ട്ടിയല്ല എന്നും കട്ജു പോസ്റ്റില്‍ പറയുന്നു.