മോസ്കോ : ഭാരതത്തിന്റെ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ റഷ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ സുഖോയ് എസ് യു -30 എസ് എം പോർവിമാനങ്ങൾക്ക് വേണ്ടിയാണ് ബ്രഹ്മോസ് വാങ്ങുന്നത് . 2017 ഓടെ കരാറിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിക്കും.
ഭാരതത്തിന്റെ സുഖോയ് വിമാനങ്ങളിൽ പരീഷിച്ച് വിജയിച്ചതിനു ശേഷമായിരിക്കും കരാറിന്റെ പ്രാരംഭ ചർച്ചകൾ. ഔദ്യോഗിക തീരുമാനം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് പോർവിമാനങ്ങളുടെ മൂന്ന് റെജിമെന്റുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ കരസേനയിലും നാവിക സേനയിലും ബ്രഹ്മോസ് ഉൾപ്പെടുത്തിയിട്ടുണ്ട് .
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലായി അറിയപ്പെടുന്ന ബ്രഹ്മോസ് ഇന്ത്യയുടെ ഡി ആർ ഡി ഒ യും റഷ്യയുടെ എൻ പി ഒ എമ്മും സംയുക്തമായി നിർമ്മിച്ചതാണ് .