ന്യൂഡല്‍ഹി: തെരുവ് നായ വിഷയത്തില്‍ വ്യക്തമായ നിലപാടില്ലാതെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവ് നായയുടെ കടിയേറ്റ് സ്്ത്രീ മരിച്ച സംഭവം മറച്ചുവെച്ചാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നായകളെ കൊന്നൊടുക്കാന്‍ ശ്രമം തുടങ്ങിയെന്നും തടയണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അനുപം ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അക്രമകാരികളായ നായകളെ കൊല്ലുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നില്ല. പകരം ഡോഗ് പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
തെരുവുനായ ഭീഷണി നേരിടാന്‍ അവയെ കൊല്ലാതെ വന്ധ്യംകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തെരവ് നായകള്‍ ജനങ്ങളുടെ ജീവന് സൃഷ്ടിക്കുന്ന ഭീഷണി വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതിന് പകരം വിഷയത്തെ ലഘൂകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.