റിലഗന് സിദ്ധി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ പ്രതീക്ഷയോടെ നോക്കിയിരുന്ന കാലം കഴിഞ്ഞുവെന്ന് അണ്ണാ ഹസാരെ. കെജ്രിവാളിന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ജയിലില്‍ പോകുന്നതില്‍ വിഷമം ഉണ്ടെന്നും ഹസാരെ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹസാരെയുടെ പ്രതികരണം.
തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച് കെജ് രിവാള്‍ ഒരു പുസ്തകം എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നതാണോ ഗ്രാമസ്വരാജ് എന്ന് ഹസാരെ ചോദിച്ചു. കെജ് രിവാളിന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ജയിലില്‍ പോകേണ്ടി വന്നു. ചിലര്‍ക്കാകട്ടെ തട്ടിപ്പുകളില്‍ പങ്കാളിത്തവും. ഹസാരെ ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളോളം തനിക്ക് ഒപ്പമുണ്ടായിരുന്ന കെജ് രിവാളില് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ വ്യക്തിത്വമായിരിക്കും കെജ് രിവാളെന്നും രാജ്യത്തെ മറ്റൊരു ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും താന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കെജ്രിവാളില് അത്തരം പ്രതീക്ഷകളുടെ കാലം കഴിഞ്ഞുവെന്ന് ഹസാരെ പറഞ്ഞു.
പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതില്‍ വരുന്നവര്‍ സ്വഭാവശുദ്ധിയുളളവരാണോയെന്ന് എങ്ങനെ അറിയുമെന്ന് താന്‍ കെജ് രിവാളിനോട് ചോദിച്ചിട്ടുളളതാണെന്ന് ഹസാരെ പറഞ്ഞു. അന്ന് കെജ് രിവാള്‍ മറുപടി തന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം നേരിട്ട് മനസിലാക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.