ശ്രീനഗർ : നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ പ്രകോപനം . തുടർച്ചയായി രണ്ടാം പ്രാവശ്യവും അതിർത്തിയിൽ വെടി നിർത്തൽ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തി . പൂഞ്ച് മേഖലയിലാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിയിലേക്ക് ഷെൽ വർഷിച്ചത്.
ഇന്നലെ രാത്രി മുതലാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. മോർട്ടാർ ഷെല്ലുകൾക്കൊപ്പം ആട്ടോമാറ്റിക്ക് തോക്കുകളും ഉപയോഗിച്ചാണ് ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടത്തിയത്.
പാക് വെടിവെപ്പിന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു . വെടിവെപ്പ് ഇപ്പോഴും തുടരുകയാണ് . ഇതുവരെ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സെപ്റ്റംബർ 2 നു പാക് സൈന്യം വെടി നിർത്തൽ ലംഘിച്ചിരുന്നു.
കഴിഞ്ഞ വർഷം പാക് സൈന്യം നടത്തിയ വെറ്റിവെപ്പിൽ 16 സാധാരണക്കാർ കൊല്ലപ്പെടുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . 405 പ്രാവശ്യമാണ് പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത്.