ഏറ്റവുമധികം ഗ്രാന്റ് സ്ലാം വിജയം എന്ന റെക്കോർഡ് സെറീന വില്യംസിന്. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ കസാഖിസ്ഥാന്റെ യാറസ്ലോവ ഷെഡ്വോവയെയാണ് സെറീന കീഴടക്കിയത്. സ്കോർ 6-2,6-3. ഇതോടെ സെറീന വില്യംസിന് ഗ്രാന്റ്സ്ലാം ടെന്നീസിൽ 308 വിജയങ്ങളായി. 307 ജയങ്ങളെന്ന റോജർ ഫെഡറിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
അതിനിടെ ആറാം സീഡ് വീനസ് വില്യംസ് പ്രീ-ക്വാർട്ടറിൽ പുറത്തായി. പുരുഷ വിഭാഗത്തിൽ രണ്ടാം സീഡ് ആൻഡി മുറേ, മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, ജപ്പാന്റെ കീ നിഷികോറി, ഒളിംപിക് വെള്ളി മെഡൽ ജേതാവ് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപെട്രോ എന്നിവും ക്വാർട്ടറിലേക്ക് മുന്നേറി. വനിതാ ഡബിൾസിൽ ഏഴാം സീഡ് സാനിയ മിർസ-ബർബോറ സ്ട്രൈക്കോവ സഖ്യവും പ്രീ-ക്വാർട്ടർ കടമ്പ കടന്നു.