ഹാനോയ് : ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. ഹനോയിലെ പ്രസിഡന്റിന്റെ കൊട്ടാരം സന്ദർശിച്ച പ്രധാനമന്ത്രി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. വിയറ്റ്നാം പ്രധാനമന്ത്രി ഗുയെൻ സുവാൻ ഫുക്കുമായി മോദി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പത്തിലേറെ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. നാളെ ചൈനയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.