കൊച്ചി: ചരിത്ര പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയെ വരവേല്‍ക്കാന്‍ രാജ നഗരിയായ തൃപ്പൂണിത്തുറ ഒരുങ്ങി. പഴമയുടെയും പാരമ്പര്യത്തിന്റെയും പിന്‍ബലത്തില്‍ ഇത്തവണയും അത്തച്ചമയം വര്‍ണ്ണാഭമാക്കാന്‍ ഉള്ള ഒരുക്കത്തിലാണ് സംഘാടകര്‍. അതേസമയം പരിപാടിയ്ക്ക് വേണ്ട 45 ലക്ഷം രൂപ കണ്ടെത്തുക എന്നത് സംഘാടകരെ ആശങ്കപ്പെടുത്തുകയാണ്.
സംസ്ഥാനത്തെ ഓണാഘോഷത്തിനു തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിനു ആഥിത്യം അരുളാന്‍ ഉള്ള ഒരുക്കത്തിലാണ് രാജനഗരി. ഞായാറാഴ്ച്ച രാവിലെ 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. നാടിന് വസ്മയവും ഉത്സവച്ഛായയും പകരുന്ന ഗംഭീര കാഴ്ചകള്‍ ഒരുക്കുന്ന തിരക്കിലാണ് സംഘാടകര്‍. നിശ്ചല ദൃശ്യങ്ങളും, നാടന്‍ കലാരൂപങ്ങളും, ഗജവീരന്മാരും, താളമേളങ്ങളും ഘോഷയാത്രയ്ക്ക് നിറച്ചാര്‍ത്ത് പകരും.
പക്ഷെ പരിപാടിക്ക് വേണ്ടി 45 ലക്ഷം രൂപ കണ്ടെത്തേണ്ടതാണ് സംഘാടകര്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. പ്രശ്നം പരിഹരിക്കാനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍. അതേസമയം ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കിയിരിക്കുന്നത്. എന്തായാലും വര്‍ണാഭമായ അത്തച്ചമയതിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആളുകളും.