തിരുവനന്തപുരം : നിലവിളക്ക് വിവാദത്തിൽ മന്ത്രി ജി.സുധാകരന് തിരുത്തുമായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നിലവിളക്ക് കൊളുത്തുന്നതിനെ ഐശ്വര്യത്തോടെ തുടക്കം എന്ന നിലയിൽ കണ്ടാൽ മതിയെന്ന് ഇപി ജയരാജൻ. പ്രാർത്ഥന ഗീതം മനുഷ്യരെ ഉന്മേഷവാന്മാരാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കെൽട്രോണിന്റെ നാൽപ്പത്തിമൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . സർക്കാർ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു . ഇതിനെതിരെ നിരവധി പേർ രാഷ്ട്രീയ വ്യത്യാസമില്ലാതെ രംഗത്തെത്തുകയും ചെയ്തു. വിവാദം പടരുന്നതിനിടെയാണ് സുധാകരന് ഇ പി യുടെ തിരുത്ത്.