കോഴിക്കോട് : സിപിഎം നേതാവും ദേശാഭിമാനി മുൻ പത്രാധിപരുമായിരുന്ന വിവി ദക്ഷിണാമൂർത്തി അന്തരിച്ചു. 81 വയസ്സായിരുന്നു. ശ്വാസകോശ അർബ്ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1965 ലും 67 ലും 80 ലും പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് പാലേരി സ്വദേശിയായ ദക്ഷിണാമൂർത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് .