മുംബൈ: ഇന്ത്യൻ ഏകദിന-ട്വന്റി ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള കരാർ പ്രമുഖ കമ്പനിയായ പെപ്സി കോ റദ്ദാക്കി. അതേ സമയം വിരാട് കോഹ് ലിയുമായി കമ്പനി അധികൃതർ കരാറുണ്ടാക്കിയെന്നാണ് വിവരം.
2005 ലാണ് ധോണി പെപ്സിയുടെ ബ്രാൻഡ് അമ്പാസിഡറായത്. 2014ൽ 18 മേജർ ബ്രാൻഡുകൾ ധോണിയുമായി കരാറിലേർപ്പെട്ടിരുന്നുവെങ്കിലും നിലവിലിത് പത്തായി കുറഞ്ഞു.