ന്യൂഡൽഹി: സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയോഗം ഇന്ന് ഡൽഹിയിൽ ചേരും. ചരക്ക് സേവന നികുതി ബിൽ രാജ്യസഭ പാസ്സാക്കിയതിന് ശേഷം ആദ്യമായാണ് ധനമന്ത്രിമാർ ഒത്തുചേരുന്നത്.
ബിൽ നിയമമാകുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട.
പാര്‍ലമെന്റിന്റെ മഴക്കാലസമ്മളനത്തിലാണ് ജി.എസ്.ടി സംന്ധിച്ച ഭരണഘടനാ ഭേദഗതി പാസായത്. ബില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ച് പ്രമേയം പാസാക്കണം.