കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി. ബംഗാളിയില്‍ ബംഗ്ലാ എന്നും ഇംഗ്ലീഷില്‍ ബെംഗാള്‍ എന്നും ഹിന്ദിയില്‍ ബംഗാള്‍ എന്നുമാണ് മാറ്റം. പാര്‍ലമെന്റ് കൂടി അംഗീകരിക്കുന്നതോടെ പേരുമാറ്റം നിലവില്‍ വരും.
സംസ്ഥാന മന്ത്രിസഭായോഗമാണ് പേരുമാറ്റം പരിഗണിച്ചത്. ഇംംഗ്ലീഷ് അക്ഷരമാലക്രമത്തില്‍ സംസ്ഥാനങ്ങളെ ക്രമീകരിക്കുമ്പോള്‍ അവസാനസ്ഥാനത്ത് വരുന്നത് ഒഴിവാകാനായിട്ടാണ് പേര് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
പേര് മാറ്റം അംഗീകരിക്കണമന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും വരുന്ന സെക്ഷനില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനാകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു.