തിരുവനന്തപുരം: ബിജെപിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ജയന്തി ആഘോഷിച്ചു. വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ സ്മൃതിമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
രാവിലെ ഒ. രാജഗോപാല്‍ എംഎല്‍എ, മുതിര്‍ന്ന നേതാവ് വി. മുരളീധരന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി. സുധീര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ് തുടങ്ങിയവര്‍ അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോ സോഷ്യലിസ്റ്റ് പാര്‍ട്ടികളോ ഉദയം ചെയ്യുന്നതിന് മുന്‍പാണ് അയ്യന്‍കാളി വിപ്ലവാത്മകമായ രീതിയില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ മുന്നോട്ടുവരികയും ചെയ്തതെന്ന് ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയ ആ സമരത്തെ വിജയിപ്പിക്കാനും അയ്യന്കാളിക്കായെന്ന് അദ്ദേഹം പറഞ്ഞു.