ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രത്തിനു സമർപ്പിച്ച ആകാശവാണിയുടെ മൈത്രി ചാനൽ രണ്ടു രാഷ്ട്രങ്ങളിലെ പൗരന്മാരുടെ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുകയെന്നും, ആശയങ്ങൾ പങ്കു വയ്ക്കുകയെന്നുമുള്ള മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടുള്ളതാണെന്ന് പ്രധാനമന്ത്രി.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ രാഷ്ട്രത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു റേഡിയോ നിലയം ഉദ്ഘാടനം ചെയ്യുന്നതിന് രാഷ്ട്രപതി എന്തിനെത്തിയെന്ന് അത്ഭുതപ്പെടുന്നവരുണ്ടാവാം. എന്നാൽ അത് അതിമഹത്തായ ഒരു ലക്ഷ്യം വച്ചുള്ളതാണ്. അദ്ദേഹം പറഞ്ഞു.
ഭാരതത്തിലും, ബംഗ്ലാദേശിലും അധിവസിക്കുന്ന ബംഗ്ലാ ഭാഷ ഉപയോഗിക്കുന്നവർക്കിടയിൽ ഊഷ്മളമായ സൗഹാർദ്ദാന്തരീക്ഷം നിലനിർത്തുന്നതിനും, ഇരു രാഷ്ട്രങ്ങളിലുമുള്ളവർക്ക് ആശയങ്ങൾ പങ്കു വയ്ക്കുന്നതിനും മൈത്രി ചാനൽ വളരെയേറെ സഹായിക്കും. ബംഗ്ലാദേശും, വെസ്റ്റ് ബംഗാളിന്റെയും സാംസ്കാരിക പൈതൃകം സമാനമാണ്. ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ ആകാശവാണിയുടെ ഈ പുത്തൻ ചുവടു വയ്പ്പ് മഹത്തായതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയിൽ കൈ കോർത്ത ബംഗ്ലാദേശ് സർക്കാരിനും, ആകാശവാണിയുടെ പിന്നണിപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.