ന്യൂഡൽഹി : കോൺഗ്രസ് ഭാവി ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാഹുൽ ഗാന്ധി രാഷ്ട്രീയം വിടണമെന്ന് ബിജെപി നേതാവും എം പിയുമായ സുബ്രഹ്മണ്യം സ്വാമി . രാഹുലിന്റെ ആർ.എസ്.എസിനെതിരേയുള്ള വ്യാജ ആരോപണ വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി.
രാഹുൽ ഗാന്ധി ഭീരുവാണ് . നിലപാടുകളിൽ യു ടേൺ അടിക്കുന്നത് രാഹുലിന്റെ സ്വഭാവമാണ് . സ്വാമി പരിഹസിച്ചു. യാതൊരു രാഷ്ട്രീയ ഭാവിയും രാഹുൽ പ്രതീക്ഷിക്കേണ്ടതില്ലെന്നും രാഹുലിന്റെ ട്വീറ്റ് തന്നെ അദ്ദേഹം കാണുന്നുണ്ടോയെന്ന് സംശയമാണെന്നും സ്വാമി പറഞ്ഞു.
ആർ.എസ്.എസ് മഹാത്മാഗാന്ധിയെ വധിച്ചതായി താൻ പറഞ്ഞില്ലെന്നും ആർ.എസ്.എസുമായി ബന്ധമുള്ളവരാണ് അതിനു പിന്നിലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും രാഹുൽ സത്യവാങ്മൂലം നൽകിയിരുന്നു.