ന്യൂഡല്‍ഹി: മാര്‍ക്സില്‍ നിന്ന് മഹര്ഷിയിലേക്കുളള പരിവര്‍ത്തനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണജയന്തിയും രാമായണ മാസാചരണവും ഒക്കെ സിപിഎം മുന്‍കൈയ്യെടുത്തു നടത്തുന്നത് നല്ല കാര്യമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തയ്യാറാകുന്നുവെങ്കില്‍ അത് വളരെ സന്തോഷമുളള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.