കൊച്ചി: സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നുവെന്ന് കാണിച്ച് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ
റിപ്പോര്‍ട്ട് തേടി. പത്ത് ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു.
ഇത് സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഔദ്യോഗിക വാഹനങ്ങളില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.