തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രയാര്‍ കാണിച്ചത് മര്യാദകെട്ട സമീപനമാണെന്നും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമലയില്‍ ഉപവാസം നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. ബോര്‍ഡ് പ്രസിഡന്റിന് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ രാജിവക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടില്ല.
പ്രയാര്‍ ഗോപാലകൃഷ്ണന് കടുത്ത വര്‍ഗീയവാദിയാണ്. ഇരിക്കുന്ന കസേര മറന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വികാരമല്ല, വിവേകമാണ് പ്രസിഡന്റിനെ നയിക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു.