കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 30 ന് പണിമുടക്കും. നികുതിഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 23ന് മുഖ്യമന്ത്രിയുമായി സ്വകാര്യ ബസുടമകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ ഭാരവാഹികള്‍ കൊച്ചിയില്‍ അറിയിച്ചു.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയായി കോടികള്‍ നല്കുന്ന ഒരു വ്യവസായത്തിന്റെ നിലനില്പിന് വേണ്ടിയുളള ശ്രമമാണിതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.