റിയോ: റിയോയില്‍ ചരിത്രം കുറിച്ച്് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നസോമി ഒക്കുഹാരയെ പരാജയപ്പെടുത്തി സിന്ധു ഫൈനലില്‍ കടന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ എത്തുന്നത്.
21-19, 21-10 എന്ന സ്കോറിലായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം നേടിയത്. രണ്ടാം ഗെയിമിലും ഒക്കുഹാര കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സിന്ധുവിന്റെ മികച്ച ഫോമിന് മുന്നില്‍ ആ ചെറുത്തുനില്പ് നിഷ്പ്രഭമായി. രണ്ടാം ഗെയിമില്‍ 10 -10 എന്ന നിലയില്‍ നിന്നാണ് സിന്ധു തുടര്‍ച്ചയായി ലീഡ് എടുത്തു മുന്നേറിയത്.
ഇതോടെ ഒളിമ്പിക്സില്‍ ഒരു മെഡല്‍ കൂടി സിന്ധു ഉറപ്പിക്കുകയും ചെയ്തു. ലോക ആറാം നമ്പര്‍ താരമാണ് നസോമി ഒക്കുഹാര. വനിതാ ഗുസ്തിയില്‍ സാക്ഷി മാലിക്കിന് മാത്രമായിരുന്നു ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടാന്‍ കഴിഞ്ഞത്.