കൊച്ചി : തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . 58 വയസായിരുന്നു.
രാപ്പകൽ , ബസ് കണ്ടക്ടർ , വേഷം , പെരുമഴക്കാലം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ് . 1997 ലെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം റസാഖ് രചന നിർവഹിച്ച കാണാക്കിനാവിലായിരുന്നു.
മലപ്പുറം കൊണ്ടോട്ടി തുറക്കലിൽ ബാപ്പുവിന്റെയും ഖദീജയുടേയും മകനാണ്