ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ ഇന്നത്തെ സ്ഥിതിക്ക് ജവഹര്‍ലാല്‍ നെഹ്റു മുതലുളള ദേശീയ ഭരണകര്‍ത്താക്കള്‍ ഉത്തരവാദികളാണെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ശ്രീനഗറില്‍ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിക്കവേയാണ് കശ്മീരിന്റെ കാര്യത്തില്‍ ദേശീയ നേതാക്കള്‍ പുലര്‍ത്തിയ അലംഭാവത്തെ മെഹബൂബ തുറന്നു വിമര്‍ശിച്ചത്.
കശ്മീര്‍ വിഷയത്തില്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരിടത്തും പരിഹാരം കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നടത്തിയ പരിശ്രമങ്ങളെ മെഹബൂബ സ്മരിച്ചു. വാജ്പേയി കൈക്കൊണ്ട നടപടികള്‍ നരേന്ദ്രമോദി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
വിഷയത്തില്‍ പാകിസ്ഥാന് ചര്‍ച്ചയ്ക്ക് തയ്യാറാകുകയാണ് വേണ്ടത്. ചര്‍ച്ചകളിലൂടെ ലഭിക്കാത്ത പരിഹാരം തോക്കുകള്‍ കൊണ്ട് ലഭിക്കില്ല. ഇക്കാര്യത്തില്‍ തെറ്റ് കശ്മീരിലെ ജനങ്ങളുടെ ഭാഗത്തോ ഇന്ത്യയുടെ ഭാഗത്തോ അല്ല. കശ്മീരില്‍ അധികാരത്തിലിരുന്ന രാഷ്ട്രീയ നേതൃത്വവും ഇതിന് ഉത്തരവാദികളാണെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. കശ്്മീര്‍ താഴ്വരയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.