മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ഈ മാസം 30 തീയേറ്ററുകളിലെത്തും. എം.എസ്.ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ സുശാന്ത് സിംഗാണ് ധോണിയായെത്തുന്നത്
കളിക്കളത്തിലെ ധോണിയുടെ ഓരോ ചലനങ്ങളും നമുക്ക് പരിചിതമാണ്. വിക്കറ്റിന് മുന്നിലായാലും പിന്നിലായാലും ആ പ്രകടനങ്ങൾ നമ്മെ ഒരുപാട് ആവേശം കൊള്ളിച്ചതുമാണ്. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത ഇന്നിഗ്സുകളെ അനാവരണം ചെയ്യുകയാണ് എം.എസ്.ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രം.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ഇന്സ്പേയസ് ഇന്റർനാഷനലും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ധോണിയായെത്തുന്നത് സുശാന്ത് സിംഗ് രജ്പുതാണ്.
നീരജ് പാണ്ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഹെലികോപ്റ്റർ ഷോട്ടുകൾ ഉൾപ്പെടെയുള്ള ധോണിയുടെ ബാറ്റിംഗ് ശൈലികൾ ഒരുക്കിയത് അബാസ് അലി മൊഘുളാണ്. ഭാര്യ സാക്ഷിയായെത്തുന്നത് കിയാര അദ്വാനിയാണ്. അനുപം ഖേറാണ് അച്ഛന് പാന്സിംഗായി വേഷമിട്ടത്. ആക്ഷന്‍ പ്രണയം തുടങ്ങി എല്ലാ ചേരുവകളും ചേർത്താണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വരവ്.