ന്യൂഡൽഹി : യാത്രാകാർ വിഭാഗത്തിൽ മാരുതി സുസുകിയുടെ അപ്രമാദിത്വം തുടരുന്നു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് വാഹനങ്ങളിൽ ഏഴും മാരുതി സുസുകിയുടേതാണ് . ഹ്യൂണ്ടായ് കമ്പനിക്കും റിനോൾട്ടിനും മാത്രമാണ് ആദ്യ പത്തിൽ ഇടം നേടാൻ കഴിഞ്ഞത് .
ഏറ്റവും കൂടുതൽ വിറ്റ കാർ ജനപ്രിയ മോഡലായ ആൾട്ടോ തന്നെ . 19,844 എണ്ണമാണ് ജൂലായ് മാസത്തിൽ വിറ്റത്. രണ്ടാം സ്ഥാനത്ത് പ്രീമിയം സെഡാനായ ഡിസയറും മൂന്നാം സ്ഥാനത്ത് വാഗൺ ആറുമാണ് . മാരുതിയുടെ തന്നെ സ്വിഫ്റ്റ് നാലാം സ്ഥാനം നേടിയപ്പോൾ ഹ്യൂണ്ടായ് ഗ്രാന്റ് ഐ ടെന്നിന് അഞ്ചാമതെത്താനേ കഴിഞ്ഞുള്ളൂ.
ചെറു കാർ വിപണിയിലെ പുതുതരംഗമായ റെനോൾട്ട് ക്വിഡ് ആണ് ആറാമതെത്തിയത് . ബലേനോയും ഇലൈറ്റ് ഐ 20 യും തൊട്ടടുത്ത സ്ഥാനങ്ങൾ കയ്യടക്കിയപ്പോൾ സെലേറിയോയും സിയാസുമാണ് അവസാന രണ്ട് സ്ഥാനങ്ങളിൽ .