കൊച്ചി: ചലച്ചിത്ര സംവിധായകന് ശശി ശങ്കര്‍ അന്തരിച്ചു. പാങ്കോടിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാരായം, കുഞ്ഞിക്കൂനന്, മിസ്റ്റര്‍ ബട്ലര്, മന്ത്രമോതിരം, പുന്നാരം, ഗുരുശിഷ്യന്, സര്‍ക്കാര്‍ ദാദ തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ നാരായം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ശശി ശങ്കര്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പേരഴകന്‍, പഗഡായ്-പഗഡായ് എന്നീ ചിത്രങ്ങളാണ് തമിഴില്‍ അദ്ദേഹം സംവിധാനം ചെയ്തത്. സൂര്യയും ജ്യോതികയും അഭിനയിച്ച പേരഴകന്‍ തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു. കുഞ്ഞിക്കൂനന്റെ റീമേക്കായിരുന്നു പേരഴകന്‍.